"രാം കീ ജൻമഭൂമി"സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ മോണാലിസക്കും ഇയാൾ സിനിമയിൽ റോൾ വാഗ്ദാനം ചെയ്തിരുന്നു

Update: 2025-03-31 15:45 GMT
"രാം കീ ജൻമഭൂമി"സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ മോണാലിസക്കും ഇയാൾ സിനിമയിൽ  റോൾ വാഗ്ദാനം ചെയ്തിരുന്നു

ന്യൂഡൽഹി: നിരവധി ഹിന്ദുത്വ സിനിമകളുടെ സംവിധായകനായ സനോജ് മിശ്രയെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ ഒരു പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് കേസ്. 2025 ഫെബ്രുവരിയിൽ ആണ് പീഡനം നടന്നത്. തുടർന്ന് മാർച്ച് ആറിനാണ് പെൺകുട്ടി പരാതി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിന് ശേഷമാണ് പോലിസ് ഇയാളെ പിടികൂടിയത്. വർഗീയ ഉള്ളടക്കമുള്ള രാം കീ ജൻമഭൂമി, ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ തുടങ്ങിയ സിനിമകൾ ഏറെ വിവാദമായിരുന്നു. ഇയാൾക്കെതിരെ ഓൾ ഇന്ത്യ ഉലമ ബോർഡ് ഫത്വ ഇറക്കിയിരുന്നു. ദി ഡയറി ഓഫ് വെസ്റ്റ് ബംഗാളിനെ തുടർന്ന് പശ്ചിമ ബംഗാൾ പോലീസ് കേസെടുത്തപ്പോൾ ഉത്തർപ്രദേശിലേക്ക് കടന്നാണ് രക്ഷപ്പെട്ടത്. പിന്നീട്, കുംഭമേളയിലെ വൈറൽ താരം മോനി ഭോസ്ലെ എന്ന മോണാലിസക്ക് ഇയാൾ അടുത്തിടെ സിനിമയിൽ അവസരം വാഗ്ദാനവും ചെയ്തു.



 


Similar News