വഖ്ഫ് നിയമഭേദഗതിയെ പിന്തുണച്ച ബിജെപി അനുഭാവിയായ മുസ്‌ലിം വയോധികന് മര്‍ദ്ദനമേറ്റെന്ന്; അയല്‍ക്കാര്‍ക്കെതിരേ കേസ്

Update: 2025-04-04 17:03 GMT

സംഭല്‍: വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്ലിനെ പിന്തുണച്ച ബിജെപി അനുഭാവിയായ വയോധികന് മര്‍ദ്ദനമേറ്റെന്ന് പരാതി. സംഭലിലെ ഗുന്നോര്‍ കോട്‌വാലി പ്രദേശത്തെ സഹീദ് സൈഫി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് ഒരു സംഘം തന്നെ ആക്രമിച്ചതെന്ന് സഹീദ് പറയുന്നു. വഖ്ഫ് വിഷയത്തില്‍ സാമൂഹിക മാധ്യമത്തില്‍ ഇട്ട പോസ്റ്റിനെ കുറിച്ച് ചോദിച്ചാണ് അയല്‍ക്കാരായ ചിലര്‍ ഇയാളുടെ അടുത്തു ചെന്നതത്രേ. വഖ്ഫ് ബില്ലിനെ പിന്തുണക്കുന്നു എന്നു പറഞ്ഞപ്പോല്‍ ' താന്‍ ഹിന്ദുത്വനാണ്. മുസ്‌ലിം അല്ല' എന്നു പറഞ്ഞു ആക്രമിക്കുകയായിരുന്നു എന്ന് പരാതി പറയുന്നു. അടി കിട്ടി വഴിയില്‍ കിടന്ന ഇയാളെ ആരോ എടുത്തു പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു. പോലിസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും അവകാശവാദമുണ്ട്. യോഗി ആദിത്യനാഥിന്റെ കീഴില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന അഷ്ഫാഖ് സൈദിയുടെ സഹോദരനാണ് സഹീദ് ഫൈസി.


അഷ്ഫാഖ് സൈദി മോദിക്കൊപ്പം

Similar News