തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2019 സ്‌കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും 2018 പ്രവേശനം നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ജൂണ്‍ 3 വരേയും ഫീസടച്ച് 4 വരെ രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ജൂണ്‍ 3 വരേയും ഫീസടച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എം.ബി.എ., എല്‍.എല്‍.ബി., രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോക്കണ്‍ അറബിക്, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി നാഷണല്‍ സ്ട്രീം, രണ്ട് വര്‍ഷ ബി.പി.എഡ്., ഒന്നാം സെമസ്റ്റര്‍ എം.എഡ്., എം.പി.എഡ്. ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു, നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്., ബി.എച്ച്.എം. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.