വയനാട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന ഉടന്‍ അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന ഉടന്‍ അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതല നിര്‍വഹിക്കേണ്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ), ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ (ഡിഇഒ) എന്നീ രണ്ടു സുപ്രധാന തസ്തികകളില്‍ നിലവില്‍ ആരും ജോലിയിലില്ല. ഇവര്‍ രണ്ടുപേരും ഇല്ലാത്ത സ്ഥിതിക്ക് ചുമതല വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (എഎ), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫിസര്‍ (എപിഎഫ്ഒ) എന്നിവരും അവധിയിലാണ് ഈയൊരു അവസ്ഥയില്‍ ഈ ചുമതകള്‍ നിര്‍വഹിക്കേണ്ടി വരുന്ന താല്‍കാലിക ഉദ്യോഗസ്ഥര്‍ കടുത്ത സമ്മര്‍ദത്തിലാണ്. ജനുവരി ഫെബ്രുവരിയിലായി നടക്കേണ്ടിയിരുന്ന പല ക്യാംപുകളും അതുപോലെ പരീക്ഷ അടുത്തിട്ടും പിടിപ്പത് പണിയുള്ള മേഖല ഇപ്പോള്‍ നാഥനില്ലാ കളരിയാണ്. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി എന്നിവയിലെല്ലാം സംസ്ഥാനത്തെ 14 ജില്ലകളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് വയനാട്.
വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് ഇടയിലും മുമ്പില്ലാത്തവിധം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചിരിക്കുന്നതിനിടയില്‍ ആണ് വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാതായിരിക്കുന്നത്. ഇപ്പോള്‍ ഡി.ഡി.ഇ യുടെയും ഡി.ഡി.ഒ യുടെയും ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന് അമിത ജോലിഭാരവും സമ്മര്‍ദവും നല്‍കുകയാണ് ഈ തസ്തിക ജില്ലയില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ ആയി 1,14,158 കുട്ടികളാണ് പഠിക്കുന്നത്. ജില്ലയിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ 10 ശതമാനം കുട്ടികളും സ്‌കൂളില്‍ എത്താതായിട്ടും വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കാനായി വിദ്യാഭ്യാസ ഓഫിസര്‍ മാരെ നിയമിക്കാനോ വിദ്യാര്‍ത്ഥികളെ കണ്ടെത്താനോ വിദ്യാഭ്യാസ വകുപ്പിന് ആയിട്ടില്ല. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലായി ഈ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ വരാതിരുന്നത് 9545 ല്‍ അതികം വിദ്യാര്‍ത്ഥികളാണ്. 4965ലേറെ വിദ്യാര്‍ത്ഥികള്‍ എല്‍.പി വിഭാഗത്തിലും 2503 വിദ്യാര്‍ത്ഥികള്‍ യു പി വിഭാഗത്തിലും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 1549 വിദ്വാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറിയില്‍ 528 കുട്ടികളും ഹാജരായിട്ടില്ല. അധികവും ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ആണ്. വര്‍ദ്ധിച്ചുവരുന്ന കൊഴിഞ്ഞുപോക്ക് ഹാജരാകാ കാത്തവരില്‍ തടയാന്‍ എസ്.എസ്.കെ യും ഡയറ്റും സമയബന്ധിതമായ പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഏകോപനം ഇല്ലാത്തതിനാല്‍ നടപ്പില്‍ വരുത്താതെ പരാജയപ്പെടുന്ന പതിവ് തുടരുകയാണ്. അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണേണ്ട അവസ്ഥയിലും നാഥനില്ലാതെ നട്ടംതിരിയുകയാണ് വിദ്യാഭ്യാസ വകുപ്പ് ഇനിയും ഇതുപോലെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാവമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സവാദ് വി, ഷബീര്‍ കെ സി(ജില്ലാ സെക്രട്ടറി), മുഹമ്മദ് അജ്‌നാസ് പി കെ(ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.