എം എസ് സാജിദ് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്

രാജ്യത്ത് അസമത്വവും അരക്ഷിതാവസ്ഥയും വര്‍ദ്ധിക്കുമ്പോള്‍ ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളിലും ജനകീയ സമരങ്ങളിലും വിദ്യാര്‍ത്ഥി സമൂഹം സജീവമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പറഞ്ഞു.

Update: 2021-03-26 03:23 GMT

മലപ്പുറം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ടായി എം എസ് സാജിദി(കേരളം)നെയും, ജനറല്‍ സെക്രട്ടറിയായി അശ്വിന്‍ സാദിക്ക് (കര്‍ണാടക) നെയും തിരഞ്ഞെടുത്തു. മലപ്പുറം പുത്തനത്താണിയില്‍ നടന്ന ദേശീയ ജനറല്‍ കൗണ്‍സിലിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്.


രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അസമത്വവും അരക്ഷിതാവസ്ഥയും വര്‍ദ്ധിക്കുമ്പോള്‍ ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളിലും ജനകീയ സമരങ്ങളിലും വിദ്യാര്‍ത്ഥി സമൂഹം സജീവമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജനറല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

കെ എച്ച് അബ്ദുല്‍ ഹാദി, ഹൊമ കൗസര്‍ (വൈസ് പ്രസിഡന്റുമാര്‍), ടി അബ്ദുല്‍ നാസര്‍, സദഖത്തുല്ലഹ് ഷാ(സെക്രട്ടറിമാര്‍), ജാഹിദുല്‍ ഇസ് ലാം(ഖജാഞ്ചി) എന്നിവരാണ് മറ്റുഭാരവാഹികള്‍. അതീഖു റഹ്മാന്‍, കെ എ റഊഫ് ഷെരീഫ്, സൈഫുറഹ്മാന്‍, ഇമ്രാന്‍ പി ജെ, ഫാത്തിമ ഷെറിന്‍, പി വി ഷുഹൈബ്, നിഷാ തമിഴ്‌നാട്, ഫര്‍ഹാന്‍ കോട്ട എന്നിവരെ ദേശീയ കമ്മിറ്റി അംഗങ്ങളായും ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.

Tags:    

Similar News