'വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക, ഹിന്ദുത്വ മേല്‍ക്കോയ്മയെ നാടുകടത്തുക' ദേശീയ കാംപയിന്‍: കാംപസ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു
കോഴിക്കോട്: 'വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക, ഹിന്ദുത്വ മേല്‍ക്കോയ്മയെ നാടുകടത്തുക' ദേശീയ കാംപയിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സംഘപരിവാര്‍ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസമേഖലയെ ആകെ സംഘപരിവാര്‍വത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സിലബസുകള്‍ മാറ്റിയെഴുതാനുള്ള ശ്രമം നടക്കുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍തന്നെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാംപസ് ഫ്രണ്ട് സംസ്ഥാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ അധ്യക്ഷത വഹിച്ചു. എംഇഎസ് കോളജ് ചരിത്രവിഭാഗം മേധാവി ഡോ. സൈതലവി, ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത്, വിദ്യാഭ്യാസ ഗവേഷകനും അധ്യാപകനുമായ ഷിയാസ് മുഹമ്മദ്, കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി പി അജ്മല്‍, കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.