ഇനി ഗസയിലേക്ക് ഞങ്ങളുടെ ആയുധങ്ങള്‍ എത്തില്ല; ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ച് കാനഡ

ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള 30 പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു

Update: 2024-09-11 10:49 GMT

ടൊറന്റോ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ച് കാനഡ. ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള 30 പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് ആര്‍ക്കും കണ്ടു നില്‍ക്കാനാവാത്ത ക്രൂരതയാണെന്നും അവര്‍ പ്രതികരിച്ചു.

'ഞങ്ങളുടെ നയം വ്യക്തമാണ്. ഇനി ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ ഇസ്രായേലിന് നല്‍കില്ല. ഇനി ഗസയിലേക്ക് ഞങ്ങളുടെ ആയുധങ്ങള്‍ എത്തില്ല' മെലാനി ജോളി പറഞ്ഞു.

ഇസ്രായേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളിലൊന്നായിരുന്നു കാനഡ. എന്നാല്‍ ജനുവരി 8ന് തന്നെ കാനഡ ആയുധം കയറ്റി അയക്കുന്നതില്‍ നിന്നു പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. 2021ല്‍ മാത്രം 26 മില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് കാനഡ ഇസ്രായേലിന് കൈമാറിയത്. എന്നാല്‍ കാനഡയുടെ തീരുമാനം ഇസ്രായേല്‍ നേതാക്കളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

Tags:    

Similar News