യുഎപിഎ റദ്ദാക്കുക; സ്വകാര്യ ബില്ലുമായി ശശി തരൂര്‍

Update: 2022-04-01 12:56 GMT

ന്യൂഡല്‍ഹി: കുപ്രസിദ്ധമായ യുഎപിഎ ഭേദഗതി നിയമം റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ സ്വകാര്യ ബില്ല്. യുഎപിഎ നിയമം ഫലശൂന്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

യുഎപിഎ നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ 69 ശതമാനത്തിലും ഒരു വിധ സംഘര്‍ഷവുമില്ലെന്നും 56 ശതമാനത്തില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടില്ലെന്നും 2014 മുതലുള്ള ശിക്ഷാനിരക്ക് വെറും 2.4 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിയമം ജനാധിപത്യത്തിലെ പുഴുക്കുത്താണെന്നും അദ്ദേഹം ആക്ഷേപിച്ചു. .

മുന്‍ യുഎന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുളള ലോക്‌സഭാ പ്രതിനിധിയുമാണ് തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവച്ചത്. 

Tags:    

Similar News