കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം
കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഡിസിസി ചിഹ്ന്‌നം നല്‍കുന്നില്ലെന്നാണ് പരാതി.
കൊല്ലം: കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം. കെപിസിസി വൈസ് പ്രസിഡന്റ് എഴുകോണ്‍ നാരായണന്റെ നേതൃത്വത്തിലാണ് ചിഹ്നം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം. കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഡിസിസി ചിഹ്ന്‌നം നല്‍കുന്നില്ലെന്നാണ് പരാതി. കൊല്ലത്തെ വിവിധ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിമതരായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 12 പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിഹ്നം നല്‍കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മുല്ലപ്പളളി രാമചന്ദ്രന്‍ നല്‍കിയ കത്തുമായി ഇന്ന് സ്ഥാനാര്‍ത്ഥികള്‍ ഡിസിസി ഓഫിസിലെത്തി. എന്നാല്‍ ഘടകക്ഷികള്‍ക്ക് അടക്കം നല്‍കിയ സീറ്റുകളാണെന്നും ഇത് വിട്ടു നല്‍കാനാകില്ലെന്നും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിലപാടെടുത്തു. ഇതോടെ സ്ഥാനാര്‍ത്ഥികള്‍ ഡിസിസി പ്രസിഡന്റിന്റെ ഓഫിസിന് മുന്നില്‍ നില്‍പ്പുസമരം ആരംഭിച്ചു. പ്രതിഷേധം തുടങ്ങിയതോടെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേക്ക് പോയി.
കെപിസിസി തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ആളാണ് താനെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കുമെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്പിക്ക് അടക്കം വീതം വച്ചു നല്‍കിയ സീറ്റുകളാണ് കെപിസിസി വിമതര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.