കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍
ചേലക്കോട് സ്വദേശി പുത്തലത്ത് അബ്ദുള്‍ സലാം (46) ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
പരപ്പനങ്ങാടി: ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരന്‍ അറസ്റ്റില്‍. അഞ്ചുനഗര്‍ ചേലക്കോട് സ്വദേശി പുത്തലത്ത് അബ്ദുള്‍ സലാം (46) ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
നിരവധി കഞ്ചാവ് കേസിലെ പ്രതിയായ ഇയാള്‍ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫിസിലെ ക്രൈം നമ്പര്‍ 17/19 കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് സലാം. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ ഭാര്യയുമായ ജംഷിയയെ നേരത്തെ അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് നിന്ന് 110 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി നാട്ടില്‍ വീണ്ടും കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു. രണ്ട് മാസം മുന്‍പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ജീവനക്കാരെ ആക്രമിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.
സിഐക്ക് പുറമേ പ്രിവന്റീവ് ഓഫിസര്‍ കെ എസ് സുര്‍ജിത്, പി ബിജു, സിവില്‍ ഓഫിസര്‍മാരായ പ്രദീപ് കുമാര്‍, രജീഷ്, സമേഷ്, ദിലീപ്, ജിന രാജ് ,വനിതാ ഓഫിസര്‍മാരായ സിന്ധു, ലിഷ, എക്‌സൈസ് െ്രെഡവര്‍ ചന്ദ്രമോഹന്‍, ഷജില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.