ഇടവിള കൃഷിക്കിടയില്‍ കഞ്ചാവ് ചെടി; 62 കാരന്‍ അറസ്റ്റില്‍

Update: 2020-07-06 16:08 GMT

കല്‍പ്പറ്റ: പടിഞ്ഞാറത്തറ ചെന്ദലോട് ആശാരിക്കവലയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 62 കാരന്‍ അറസ്റ്റില്‍. ചെന്ദലോട് കോട്ടപ്പുറത്ത് ഇബ്രാഹിമാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. റബ്ബര്‍ തോട്ടത്തില്‍ ഇടവിളകൃഷിയുടെ ഇടയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിത്. ഒന്നര മീറ്ററിലധികം നീളമുള്ള രണ്ടു കഞ്ചാവ് ചെടികളാണ് കല്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എപി ഷാജഹാനും സംഘവും കസ്റ്റഡിയിലെടുത്തത്.

വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നലകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഇടവിള കൃഷികള്‍ക്കിടയില്‍ പ്രത്യേകം പരിപാലിച്ച രീതിയിലാണ് ചെടികള്‍ കണ്ടത്. പി കൃഷ്ണന്‍കുട്ടി, പി കെ ചന്തു, വി കെ വൈശാഖ്, കെ എസ് നിധിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയേയും തൊണ്ടി മുതലും കല്പ്പറ്റ സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി. 

Tags:    

Similar News