കഞ്ചാവ് കടത്ത്: യുവാവിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്‌പെഷല്‍ ജഡ്ജി കെ കെ സുജാതയാണ് പ്രതിയെ ശിക്ഷിച്ചത്.

Update: 2019-11-27 02:54 GMT

അടിമാലി: കഞ്ചാവ് കടത്ത് കേസില്‍ മട്ടാഞ്ചേരി മാളിയേക്കല്‍ ഓഡിറ്റോറിയം സ്റ്റാര്‍മുക്ക് സ്വദേശി പി എന്‍ സുല്‍ഫിക്കറിനെ(22) അഞ്ചു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്‌പെഷല്‍ ജഡ്ജി കെ കെ സുജാതയാണ് പ്രതിയെ ശിക്ഷിച്ചത്.1.400 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. 2015 ഒക്ടോബര്‍ 22ന് പൊന്‍കുന്നം സി ഐ ആയിരുന്ന ആര്‍ ജയചന്ദ്രനാണ് മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നു പ്രതിയെ പിടികൂടിയത്. പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഒ പ്രസാദാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ തൊടുപുഴ സ്‌പെഷ്യല്‍ കോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി രാജേഷ് ഹാജരായി.


Tags:    

Similar News