നിയന്ത്രണം വിട്ട കാര്‍ ആറു മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു

Update: 2024-12-03 16:34 GMT

മല്ലപ്പള്ളി: കോഴഞ്ചേരി സംസ്ഥാന പാതയില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ ആറ് മീറ്റര്‍ താഴ്ചയിലേക്ക് പതിച്ചു. കാറോടിച്ചിരുന്ന പവ്വത്തിപ്പടി കോലമ്മാക്കല്‍ ദീപയും മകന്‍ കണ്ണനും അല്‍ഭുദകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് കുതിച്ച കാര്‍ റോഡിന് താഴെയുള്ള വീട്ടുവളപ്പിലേക്ക് വീണ് തിരിയുകയും പിന്നാക്കം ഓടുകയും ചെയ്തു. താഴെയുണ്ടായിരുന്ന പടിഞ്ഞാറേപ്പുരക്കല്‍ മാത്യുവിന്റെ വീടിന്റെ പോര്‍ച്ചിലെ തൂണുകള്‍ക്കിടയിലൂടെ കടന്നുപോയ വാഹനം വീട്ടുവളപ്പ് കഴിഞ്ഞുള്ള കുഴിയിലേക്ക് പിന്നാക്കം മറിയുകയായിരുന്നു.

Similar News