ന്യൂയോര്‍ക്കില്‍ 'ബ്ലാക് ലിവ്‌സ് മാറ്റര്‍' പ്രതിഷേധത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; 6 പേര്‍ക്ക് പരിക്ക്

Update: 2020-12-12 04:49 GMT

ന്യൂയോര്‍ക്ക് : മാന്‍ഹട്ടനില്‍ വെള്ളിയാഴ്ച നടന്ന 'ബ്ലാക് ലിവ്‌സ് മാറ്റര്‍' പ്രതിഷേധത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ആറു പേര്‍ക്ക് പരുക്കേറ്റു. മാന്‍ഹട്ടനിലെ മുറെ ഹില്‍ പ്രദേശത്ത് വൈകുന്നേരം 4:08നായിരുന്നു അപകടം. പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പോലിസ് അറിയിച്ചു.


അപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കുകയാണ്. കാര്‍ ഓടിച്ച വെള്ളക്കാരിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ തടങ്കലില്‍ വയ്ക്കുന്നതിനെതിരെ 'ബ്ലാക് ലിവ്‌സ് മാറ്റര്‍' മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിക്കുന്നവര്‍ക്ക് ഇടയിലേക്കാണ് കാര്‍ ഓടിച്ചു കയറ്റിയത്. അപകടം മനപ്പൂര്‍വമായിരുന്നു എന്ന് സമരക്കാര്‍ ആരോപിച്ചു.




Tags:    

Similar News