ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കറുത്ത വര്‍ഗ്ഗക്കാരനെ മര്‍ദ്ദിച്ച യുവതിയെ യുഎസില്‍ ജയിലിലടച്ചു

Update: 2021-01-08 17:44 GMT
ന്യൂയോര്‍ക്ക്: ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കറുത്ത വര്‍ഗ്ഗക്കാരനായ കൗമാരക്കാരനെ ഹോട്ടലില്‍ വച്ച് മര്‍ദ്ദിച്ച യുവതിയെ യുഎസില്‍ ജയിലിലടച്ചു. മിയ പോണ്‍സെറ്റോ എന്ന 22കാരിയെ ആണ് ന്യൂയോര്‍ക്ക പോലീസ് അറസ്റ്റു ചെയ്ത് ജയിലിലാക്കിയത്.


14 വയസ്സുള്ള കിയോണ്‍ ഹാരോള്‍ഡ് ജൂനിയറിനെയാണ് മിയ കള്ളനെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. ഡിസംബര്‍ 26 ന് മാന്‍ഹട്ടനിലെ അര്‍ലോ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. കിയോണ്‍ ഹാരോള്‍ഡ് ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മിയ അവനെ മാതാവില്‍ നിന്നും പിടിച്ചു മാറ്റുകയും രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ടാക്‌സി കാറില്‍ ഫോണ്‍ മറന്നുവച്ചതായി ഡ്രൈവര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് കിയോണ്‍ ഹാരോള്‍ഡ് അല്ല ഫോണെടുത്തതെന്ന് വ്യക്തമായത്.


മിയ കൗമാരക്കാരനെ തടയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമായത്. മിയ പോണ്‍സെറ്റോയെ അറസ്റ്റു ചെയ്യാന്‍ പോലീസ് ലോസ് ഏഞ്ചല്‍സിലെ അവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ചെറുക്കാന്‍ ശ്രമിച്ചു. പിന്നീട് ബലം പ്രയോഗിച്ചാണ് അവരെ കീഴടക്കി അറസ്റ്റു ചെയ്തത്.




Tags:    

Similar News