ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; കൊയിലാണ്ടിയില്‍ ഇടത് നേതാക്കള്‍ക്കെതിരേ കേസ്

ഇടത് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ പൊതു സ്ഥലത്ത് നടത്തിയത്. അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ല.

Update: 2021-03-13 19:10 GMT

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തിയതിന് ഇടത് പക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ക്കെതിരേ കൊയിലാണ്ടി പോലിസ് കേസെടുത്തു.ഇടത് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ പൊതു സ്ഥലത്ത് നടത്തിയത്. അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ല. മന്ത്രി ടി പി രാമകൃഷ്ണനാണ് ഉല്‍ഘാടനം ചെയ്തത്. മുന്‍ എംഎല്‍എ കെ ദാസന്‍, പി വിശ്വന്‍, സ്ഥാനര്‍ത്ഥി കാനത്തില്‍ ജമീല, പി ശങ്കരന്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംസാരിച്ചത്. ജില്ലാ കലക്ടര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ആണ് കണ്‍വെന്‍ഷനുകള്‍ നടത്താന്‍ അനുമതി നല്‍കിയത്.കൂടാതെ ഇപ്പോള്‍ കണ്‍വെന്‍ഷന്‍ നടത്തിയ സ്ഥലത്ത് സ്‌റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുന്നുണ്ട്.നേരത്തെ നിരവധി പൊതുയോഗങ്ങള്‍ നടത്തുന്നത് സ്‌റ്റേഡിയത്തിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ച് സ്‌റ്റേ ഓര്‍ഡര്‍ വാങ്ങുകയായിരുന്നു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ കലക്ടര്‍, പോലിസ് മേധാവി, താലൂക്ക് തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്ക് ഉത്തരവിന്റെ കോപ്പി കോടതി അയച്ചുകൊടുത്തിരുന്നു.


Tags:    

Similar News