നിരോധിത സംഘടനകള്‍ക്ക് പണം നല്‍കിയ കേസ്; കശ്മീരില്‍ പലയിടങ്ങളിലും എന്‍ഐഎ റെയ്ഡ്

Update: 2022-03-27 18:15 GMT

ശ്രീനഗര്‍; തീവ്രവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഞായറാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തി.

കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദവും ഭീകരപ്രവര്‍ത്തനങ്ങളും വളര്‍ത്തിയെടുക്കാന്‍ ചില സര്‍ക്കാരിതര സംഘടനകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പണം നല്‍കുന്നുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

ശ്രീനഗറിലെ സോന്‍വാര്‍ ബാഗില്‍ ഒരാള്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News