
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഒരു കാട്ടുപൂച്ചയെ ജീവനോടെ പിടികൂടി കത്തിച്ചതിന് ഒരു സ്ത്രീക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് പോലിസ്. പൂച്ചയെ കത്തിക്കുന്നതിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു.
ഭോജ്പൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വിഷയത്തില്‍, ഡല്‍ഹിയിലെ വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയ്ക്ക് ഇമെയില്‍ പരാതിയും വീഡിയോയും ലഭിച്ചതായി എസ്പി ദേഹത് കുന്‍വര്‍ ആകാശ് സിങ് പറഞ്ഞു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ വീഡിയോ പങ്കിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 9, 39, 51 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ് കേസ്.