ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി പൂച്ച; ക്ഷേത്രത്തില്‍ ആളുകളുടെ തിരക്ക്

Update: 2025-03-05 10:51 GMT

ബീജിങ്: ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് വൈറലായി ഒരു പൂച്ച.ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ സുഷൗവില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രമായ ഷി യുവാന്‍ ക്ഷേത്രത്തിലാണ് സംഭവം.

സന്ദര്‍ശകരെ ഹൈ-ഫൈവ് ഉപയോഗിച്ച് 'ആശീര്‍വദിക്കുന്ന' പൂച്ചയുടെ വീഡിയോ ഇതിനകം കണ്ടത് നിരവധി പേരാണ്. കഴുത്തില്‍ കട്ടിയുള്ളതും സ്വര്‍ണ്ണ നിറമുള്ളതുമായ ഒരു മാല ധരിച്ച ഒരു പൂച്ച സന്ദര്‍ശകരുടെ കൈകളുമായി മുട്ടുന്നതാണ് വിഡിയോ. പൂച്ചയെ നേരിട്ട് കാണാനെത്തുന്നവരുടെ തിരക്കും ക്ഷേത്രത്തില്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപോര്‍ട്ടുകള്‍.

ചൈനയിലെ ബുദ്ധമതത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് ഷി യുവാന്‍ ക്ഷേത്രം. ബുദ്ധമത ഗ്രന്ഥങ്ങള്‍, കലാസൃഷ്ടികള്‍ എന്നിവയുടെ സമ്പന്നമായ ശേഖരം ഇവിടെയുണ്ട്. മനോഹരമായ പൂന്തോട്ടങ്ങളും ശാന്തമായ അന്തരീക്ഷവും കൊണ്ട് ചുറ്റപ്പെട്ട ഈ ക്ഷേത്രം വിനോദസഞ്ചാരികള്‍ക്കും ഭക്തര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്.

Tags:    

Similar News