ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് ക്ഷേത്രത്തിനുള്ളിലല്ല; തിരുവിതാംകൂര്‍ ദേവസ്വത്തിനോട് ഹൈക്കോടതി

ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡിന്റെ ആയിരിക്കാം, എന്നാല്‍ അത് സ്ഥാപിക്കേണ്ട ഇടങ്ങള്‍ ക്ഷേത്രങ്ങളല്ലെന്നാണ് കോടതി പറഞ്ഞത്

Update: 2024-10-22 09:00 GMT

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡിന്റെ ആയിരിക്കാം, എന്നാല്‍ അത് സ്ഥാപിക്കേണ്ട ഇടങ്ങള്‍ ക്ഷേത്രങ്ങളല്ലെന്നാണ് കോടതി പറഞ്ഞത്.

ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. എന്നാല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കുലര്‍ പുറത്തിറക്കിയത്.മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകളാണ് ക്ഷേത്രത്തിനുള്ളില്‍ വച്ചത്. തിരുവിതാംകൂര്‍ സബ് ഓഫീസര്‍മാര്‍ക്കും ഫ്‌ലക്‌സ് ബോര്‍ഡുകളുടെ മാതൃക വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.




Tags:    

Similar News