ബിജെപി 400 സീറ്റ് നേടിയാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രം നിര്‍മിക്കും: ഹിമന്ത ബിശ്വ ശര്‍മ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മല്‍ഹോത്രയുടെ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഹിമന്തയുടെ പരാമര്‍ശം. ബിജെപി 400 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിതതുപോലെ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിച്ചു. യുപിഎ ഭരണകാലത്ത് പാക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാവും. കഴിഞ്ഞ ഏഴ് ദിവസമായി പാക് അധീന കശ്മീരില്‍ പ്രക്ഷോഭം നടക്കുകയാണ്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിച്ചാല്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമായി മാറുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.