പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ ആർഎസ്എസ് ആക്രമണം

ചെന്നൈ: പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ ആർഎസ്എസ് ആക്രമണം. തമിഴ്നാട്ടിലെ കുഴിത്തുറക്കടുത്ത് അരമനയിൽ വച്ചാണ് സംഭവം. മധുരയിൽ നടക്കാനിരിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് വരികെയാണ് ആക്രമണം.
കാറിൽ വരികെ, വാഹനം തടഞ്ഞു നിർത്തി ഹിന്ദുത്വവാദികൾ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പ്രദേശത്തെ സിപിഎം ഭാരവാഹികൾ ഇടപെടുകയും വാഹനം പോകാൻ അനുവദിക്കുകയും ചെയ്തു. ഉടൻ തന്നെ സംഭവം പോലിസിൽ അറിയിച്ചു