ആര്‍ജെഡി നേതാവ് സുനില്‍ സിങിന്റെ വസതിയില്‍ സിബിഐ റെയ്ഡ്

ലാലു പ്രസാദ് യാദവിന് എതിരായ റെയില്‍വേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനില്‍ സിങ്ങിന്റെ വസതിയില്‍ റെയ്ഡ്

Update: 2022-08-24 05:07 GMT
പട്‌ന:ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പട്‌ന ആര്‍ജെഡി എംഎല്‍സി സുനില്‍ സിങിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്.സുനില്‍ സിങിന്റെയും മറ്റൊരു നേതാവായ എം പി അഷ്ഫാഖ് കരീമിന്റെയും വസതികളിലാണ് റെയ്ഡ്.ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയാണ് സുനില്‍ സിങ്.

ലാലു പ്രസാദ് യാദവിന് എതിരായ റെയില്‍വേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനില്‍ സിങ്ങിന്റെ വസതിയില്‍ റെയ്ഡ്. റെയില്‍വേയില്‍ ജോലിക്കായി ഭൂമി കോഴയായി നല്‍കി എന്ന് ആരോപണമാണ് റെയ്ഡിന് പിന്നിലെന്നാണ് വിവരം. അന്നത്തെ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ പങ്കും അന്വേഷിക്കും.

ലാലു പ്രസാദ് യാദവിന്റെ ജനതാദള്‍ (യുനൈറ്റഡ്) ബിജെപിയുമായി പിരിഞ്ഞ് ആര്‍ജെഡിയുമായി കൈകോര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് നേതാക്കളുടെ വസതികളില്‍ സിബിഐ റെയ്ഡുണ്ടായിരിക്കുന്നത്.പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആണ് സുനില്‍ സിങ്.അന്വേഷണ ഏജന്‍സികളെവച്ച് ഭയപ്പെടുത്താന്‍ ശ്രമമാണ് റെയിഡിന് പിന്നിലെന്ന് സുനില്‍ സിങ് ആരോപിച്ചു.


Tags:    

Similar News