മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

Update: 2024-04-30 05:39 GMT
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. പോലിസിന് ഗുരുതര വീഴ്ച്ചയെന്ന് സിബിഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. ഇരകള്‍ പോലിസിനോട് സഹായം തേടിയിട്ടും നല്‍കിയില്ലെന്നും പോലിസ് വാഹനത്തില്‍ ഇവരെ ഇവിടെ നിന്ന് മാറ്റാന്‍ തയ്യാറായില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Similar News