സൗദിവല്‍ക്കരണം ഉറപ്പാക്കാന്‍ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന പക്ഷം അക്കാര്യം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം
റിയാദ് : സൗദിവല്‍ക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി പരിശോധനാ വിഭാഗം മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എഴുപതു ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയ വ്യാപാര സ്ഥാപനങ്ങളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്ന സമയത്ത് താല്‍ക്കാലികമായി സൗദി ജീവനക്കാരന്‍ സ്ഥലത്തില്ല എന്ന് തൊഴിലുടമ വാദിക്കുന്നതു പോലെയുള്ള സാഹചര്യങ്ങളിലെ കള്ളത്തരം കണ്ടുപിടിക്കുന്നതിനാണ് സിസിടിവി പരിശോധിക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന പക്ഷം അക്കാര്യം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥനെ സ്ഥാപനം അനുവദിക്കാത്ത സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥന്റെ കണക്കുകൂട്ടലുകള്‍ക്കും പരിശോധനക്കിടെ കണ്ടെത്തിയ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമ ലംഘനം രേഖപ്പെടുത്താവുന്നതാണെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കി.