സൗദിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞു; ആഘോഷമായി കൊവിഡ് വാര്‍ഡ് അടച്ച്പൂട്ടി ആശുപത്രി ജീവനക്കാര്‍ (വീഡിയോ)
റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡ് ജീവനക്കാര്‍ ആഘോഷമായി അടച്ചുപൂട്ടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡ് ജീവനക്കാര്‍ ആഘോഷമായി അടച്ചുപൂട്ടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ശുമൈസി ഹോസ്പിറ്റല്‍ എന്നു വിളിപ്പേരുള്ള ആശുപത്രിയിലെ കൊവിഡ് വാര്‍ഡ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ആഘോഷം ആശുപത്രി ഡയരക്ടര്‍ ഡോ. ഖാലിദ് ദഹ്് മശിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
രോഗവിമുക്തരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതും വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതുമാണ് ജനറല്‍ ആശുപത്രിയിലെ കൊവിഡ് ഐസൊലോഷന്‍ മുറികള്‍ ഒഴിവാക്കാന്‍ കാരണം.ഐസൊലേഷന്‍ വാര്‍ഡുകളും ഇന്റന്‍സീവ് കെയര്‍ യൂനിറ്റുകളും അടച്ചുവെങ്കിലും കോവിഡ് ഇപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടെന്നും ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ യഥാവിധം പാലിക്കണമെന്നും ഡോ. ഖാലിദ് അല്‍ദഹ്്മശി ആവശ്യപ്പെട്ടു.
നേരത്തേ സമാനമായി ജീവനക്കാര്‍ ആഘോഷമായി ന്യൂസിലന്‍ഡിലെ കൊവിഡ് വാര്‍ഡ് അടച്ചുപൂട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.