മന്ത്രി പി രാജീവിന് അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

Update: 2025-03-25 15:44 GMT
മന്ത്രി പി രാജീവിന് അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന്റെ വ്യവസായ മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മന്ത്രി തലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ലബ്‌നാനില്‍ നടക്കുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം യുഎസില്‍ പോവാനായിരുന്നു പി രാജീവ് തീരുമാനിച്ചിരുന്നത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നു വരെ വാഷിങ്ടണ്‍ ഡിസിയിലാണ് സമ്മേളനം.

Similar News