രണ്ട് പൊതുമേഖലാ മരുന്ന് കമ്പനികള്‍ പൂട്ടുമെന്ന് കേന്ദ്രം

നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴില്‍ അഞ്ച് കമ്പനികളാണ് ഉള്ളത്. ഇതില്‍ മൂന്ന് പൊതുമേഖലാ മരുന്ന് കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുകയും ചെയ്യും.

Update: 2021-02-11 14:00 GMT
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് പൊതുമേഖലാ മരുന്ന് കമ്പനികള്‍ പൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നിവയാണ് അടച്ചുപൂട്ടുന്നതെന്ന് കെമിക്കല്‍ ആന്റ് ഫെര്‍ടിലൈസേര്‍സ് വകുപ്പ് മന്ത്രി ഡിവി സദാനന്ദ ഗൗഡ ലോക്‌സഭയില്‍ വ്യക്തമാക്കി. നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴില്‍ അഞ്ച് കമ്പനികളാണ് ഉള്ളത്. ഇതില്‍ മൂന്ന് പൊതുമേഖലാ മരുന്ന് കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുകയും ചെയ്യും.


ഹിന്ദുസ്ഥാന്‍ ആന്റിബയോടിക്‌സ് ലിമിറ്റഡ്, ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, കര്‍ണാടക ആന്റിബയോടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നിവയിലെ സര്‍ക്കാര്‍ ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പൂട്ടുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് വൊളണ്ടറി റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം 2019 സെപ്തംബര്‍ ഒന്‍പതിന് രൂപീകരിച്ച മന്ത്രിതല സമിതിക്കാണെന്നും മന്ത്രി വിശദീകരിച്ചു.




Tags:    

Similar News