ഖുത്തുബ് മിനാറില്‍ ഖനനാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2022-05-22 15:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ഖുത്തുബ് മിനാറില്‍ കേന്ദ്ര പുരാവസ്തു സര്‍വേ വകുപ്പ് ഖനനാനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കെ റെഡ്ഡി. സര്‍വേക്ക് അനുമതി നല്‍കിയെന്ന് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗ്യാന്‍വാപി മസ്ജിനു സമാനമായ അവകാശവാദമാണ് ഖുത്തുബ് മിനാറിനുമുകളിലും സംഘപരിവാര സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഖുത്തുബ് മിനാറിനുളളില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളുണ്ടെന്നും പ്രചാരണമുണ്ട്.

ഖുത്തുബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യനാണെന്നാണ് മുന്‍ എഎസ്‌ഐ റീജിനല്‍ ഡയറക്ടര്‍ ധര്‍മവീര്‍ ശര്‍മയുടെ വാദം.

മെയ് 21ന് കേന്ദ്ര സാംസ്‌കാരി വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്‍ മൂന്ന് ചരിത്രകാരന്മാര്‍ക്കൊപ്പം ഖുത്തുബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. 1991നുശേഷം ഖുത്തുബ് മിനാറില്‍ ഖനനം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹിന്ദു-ജൈന ക്ഷേത്രം തകര്‍ത്താണ് ഖുത്തുബ്മിനാര്‍ നിര്‍മിച്ചതെന്നാണ് സംഘപരിവാറിന്റെ വാദം.

Tags:    

Similar News