കൊവിഡ് 19: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ബീഹാറിലേക്ക്

Update: 2020-07-17 17:42 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര സംഘം ബീഹാര്‍ സന്ദര്‍ശിക്കും. കൊവിഡ് വ്യാപനത്തെ തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉല്‍ക്കൊള്ളുന്ന സംഘത്തെയാണ് കേന്ദ്രം നിയോഗിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.

ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, എന്‍സിഡിസി ഡയറക്ടര്‍ ഡോ. എസ് കെ സിങ്, എഐഐഎംഎസ് പ്രഫസര്‍ ഡോ. നീരച് നിശ്ചല്‍ തുടങ്ങിയവരാണ് സംഘാംഗങ്ങള്‍.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യവകുപ്പുകളെ ഏകോപിപ്പിച്ച് കൊവിഡ് വ്യാപനത്തെ തടയുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും സന്ദര്‍ശന ലക്ഷ്യമാണ്. 

Tags:    

Similar News