സഹകരണ മേഖലയെയും സംഘ്‌വല്‍കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സഹകരണ മേഖലയെ തങ്ങളുടെ സമ്പൂര്‍ണ വരുതിയിലാക്കി സംഘ് വല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് പുതിയ സഹകരണ വകുപ്പ് രൂപീകരിച്ചതും അതിന് അമിത്ഷായ്ക്ക് തന്നെ ചുമതല നല്‍കിയതുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്ത് കേരളം, തമിഴ്‌നാട് പശ്ചിമ ബംഗാള്‍ അടക്കമുള്ള ഇനിയും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വിധേയപ്പെടാത്ത സംസ്ഥാനങ്ങളുടെ പ്രദേശിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കാനും പ്രദേശിക സമ്പദ് ഘടനയെ താറുമാറാക്കാനുമാണ് ബി.ജെ.പി സര്‍ക്കാര്‍ നീക്കം. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച ഗൂഢതന്ത്രമാണ് രാജ്യത്തെല്ലാം നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കുന്നവരുമായ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം വാര്‍്ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.