11 ദിവസം; ഏഴ് മല്‍സരങ്ങള്‍; ചാംപ്യന്‍സ് ലീഗില്‍ 12 മുതല്‍ തീപ്പാറും പോരാട്ടങ്ങള്‍
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി. ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഓഗസ്റ്റ് 12 മുതല്‍ അരങ്ങേറും ഓഗസ്റ്റ് 23നാണ് ഫൈനല്‍. ബുധനാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ പിഎസ്ജിയെ നേരിടും. 13ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. 14ന് നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ ബയേണ്‍ മ്യുണിക്കിനെ നേരിടും. 15ന് നടക്കുന്ന അവസാന ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ നേരിടും. കൊറോണയെ തുടര്‍ന്ന് ഇരുപാദ മല്‍സരങ്ങള്‍ ഒറ്റപാദങ്ങളായാണ് ക്വാര്‍ട്ടര്‍ മുതല്‍ നടക്കുക. സെമി ഫൈനല്‍ ഓഗസ്റ്റ് 18നും 19നുമാണ്. രണ്ട് സെമിഫൈനലുകളും ഒറ്റപാദമായാണ് നടക്കുക. 23നാണ് ഫൈനല്‍. വമ്പന്‍മാരായ റയല്‍ മാഡ്രിഡ്, യുവന്റസ്, നപ്പോളി, എന്നിവര്‍ ലീഗില്‍ നിന്ന് തോറ്റ് പുറത്തായി.