സൗദിയില്‍ കനത്ത മഴക്കു സാധ്യത
മക്ക പ്രവിശ്യയില്‍ ശക്തമായ കാറ്റിന്റെയും പൊടിക്കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മഴ പെയ്യുക.
റിയാദ്: സൗദിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. വ്യാഴം മുതല്‍ ഞായറാഴ്ച വരെ സൗദിയില്‍ പത്തു പ്രവിശ്യകളിലാണ് കനത്ത മഴ പ്രവചിക്കുന്നത്. മക്ക പ്രവിശ്യയിലും മക്ക പ്രവിശ്യയുടെ തീരമേഖലയിലുമാണ് ആദ്യം മഴ ലഭിക്കുക.
മക്ക പ്രവിശ്യയില്‍ ശക്തമായ കാറ്റിന്റെയും പൊടിക്കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മഴ പെയ്യുക. പ്രവിശ്യയില്‍ പെട്ട മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, അല്‍കാമില്‍, ജുമൂം എന്നിവിടങ്ങളിലെല്ലാം മഴ പെയ്യും. മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ഖസീം, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ട്.
തായിഫിലും അര്‍ദിയ്യാത്തിലും മൈസാനിലും അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ ലഭിക്കും. നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ അല്‍ഖുര്‍മ, തുര്‍ബ, റനിയ, അല്‍മോയ എന്നിവിടങ്ങളിലും നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ലൈത്ത്, അദും, ഖുന്‍ഫുദ എന്നിവിടങ്ങളിലും ശക്തമായ മഴ് പ്രവചിക്കുന്നുണ്ട്.