ആര്‍ക്ക് വോട്ടു ചെയ്യണം? നിര്‍ദേശവുമായി ചങ്ങനാശേരി അതിരൂപത
ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്കാകണം വോട്ട് നല്‍കേണ്ടതെന്നും ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും കുറിപ്പില്‍ പറയുന്നു.
കോട്ടയം: നിര്‍ദിഷ്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച് ചങ്ങനാശേരി അതിരൂപത. ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കാനാണ് അതിരൂപത നിര്‍ദ്ദേശം നല്‍കിയത്.ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ആസന്നമായ തിരഞ്ഞെടുപ്പ് എന്ന പേരില്‍ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അഴിമതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്. രാഷ്ട്രീയം ഏകാധിപത്യത്തിന്റെ ശൈലി ആകരുത്. ക്രൈസ്തവ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്നും ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.