ഡല്‍ഹി കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം

Update: 2022-01-27 18:46 GMT

ന്യൂഡല്‍ഹി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവായി. പുതിയ നിര്‍ദേശമനുസരിച്ച് ഗ്രേഡ് 1 തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നൂറ് ശതമാനവും ജോലിക്കെത്തണം. മറ്റ് ജീവനക്കാര്‍ 50 ശതമാനം പേര്‍ മാത്രമേ വരേണ്ടതുള്ളൂ. മറ്റുളളവര്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കണം.

അവശ്യവസ്തുക്കളല്ലാത്തവ വില്‍ക്കുന്ന കടകള്‍ ഒറ്റ-ഇരട്ട വ്യത്യാസമില്ലാതെ രാവിലെ 10 മുതല്‍ രാത്രി 8 വരെ തുറന്നുപ്രവര്‍ത്തിക്കാം.

സിനിമാ, തിയ്യറ്ററുകള്‍, മല്‍ട്ടിപ്രക്‌സ്ുകള്‍ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകള്‍ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം.

വിവാഹങ്ങളില്‍ 200 പേര്‍ വരെ പങ്കെടുപ്പിക്കാം. മരണാനന്തര ചടങ്ങില്‍ 100 പേര്‍മാത്രം.

വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. പക്ഷേ, രാത്രി കര്‍ഫ്യൂ (രാത്രി 10- രാവിലെ 5 ) പ്രാബല്യത്തിലുണ്ടാവും.

Tags:    

Similar News