തിരുവനന്തപുരം: 'ദ ഹിന്ദുട ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വാര്‍ത്തകളില്‍ എന്നും കൃത്യതയും വസ്തു നിഷ്ഠതയും പുലര്‍ത്തിയ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍. വികസനോന്മുഖ പത്രപ്രവര്‍ത്തനത്തില്‍ വലിയ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിന്റെ വാണിജ്യ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ റിവോര്ട്ടുകളും വിശകലനങ്ങളും കേരളീയ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആധികാരിതയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്തകളുടെയും വിശകലനങ്ങളും മുഖമുദ്ര. പുതിയ തലമുറയിലെ മാധ്യമപ്രവര്ത്തകര്ക്ക്് മികച്ചൊരു പാഠപുസ്തകമായിരുന്നു അദ്ദേഹം. എന്‍ ജെ നായരുടെ നിര്യാണത്തോടെ മാധ്യമ മേഖലയിലെ അതുല്യവ്യക്തിത്വങ്ങളിലൊന്നാണ്മറഞ്ഞുപോവുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.