കഴിഞ്ഞത് കഴിഞ്ഞു; പോരാട്ടം തുടരും; വിഡി സതീശന് എല്ലാപിന്തുണയെന്നും രമേശ് ചെന്നിത്തല
പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞത് കഴിഞ്ഞുവെന്നും വിഡി സതീശന് എല്ലാ പിന്തുണയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഡി സതീശനെ യുഡിഎഫ് നിയമസഭാ കക്ഷിയാക്കിയതിന് ശേഷമുള്ള രമേശ് ചെന്നിത്തലയുടെ ആദ്യ തുറന്ന പ്രതികരണമായിരുന്നു ഇന്നത്തേത്.
്പ്രതിപക്ഷ നേതൃ സ്ഥാനചലനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന്, ബൈ ഗോണ്‍ ഈസ് ബൈ ഗോണ്‍ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു മാറ്റിയതില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു.
'വിഡി സതീശന് എല്ലാ പിന്തുണയും നല്‍കും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിച്ചു. ആ പോരാട്ടം ഞാന്‍ തുടരും. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകുന്ന ആളല്ല ഞാന്‍. പ്രതിപക്ഷ ധര്‍മം നന്നായി നിര്‍വഹിച്ചു. പിണറായി സര്‍ക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടുവരാന്‍ ശക്തമായി പ്രവര്‍ത്തിച്ചു. പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.
പ്രതിപക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ താല്‍പര്യം കാട്ടിയതാണ്. നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് തുടരാന്‍ തീരുമാനിച്ചത്. ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാമല്ലോ- എന്നും ചെന്നിത്തല പറഞ്ഞു.