ശബരിമല സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്തിയ സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമുണ്ടോയെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2021-02-07 16:29 GMT

പൊന്നാനി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ സമാപന ദിവസമായ ഞായറാഴ്ച പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്തിയ സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമുണ്ടോയെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗുമായുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. ഘടകകക്ഷികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ടു സമീപനമാണ്. കോണ്‍ഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ടുപോയി കാണും. അതിനാലാണ് പാണക്കാട്ട് പോയത്. സിപിഎം ഘടകകക്ഷി നേതാക്കളെ അവഗണിക്കുന്നു. സമ്പന്ന ബൂര്‍ഷ്വ മൂലധനശക്തികളുടെ പിടിയിലാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Tags:    

Similar News