ഓണ്‍ലൈനില്‍ കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി
കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാവും. അത് പരിഹരിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി ആലോചന നടത്തി കാര്യങ്ങള്‍ ചെയ്തുവരികയാണ്. അപൂര്‍വം ചില സ്ഥലങ്ങളില്‍ പൊതു പഠനമുറി സജ്ജീകരിക്കേണ്ടിവരും. ഒരു സ്‌കൂളില്‍ എത്ര ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കണക്ക് ക്രോഡീകരിക്കും. ഡിജിറ്റല്‍ പഠനത്തിന് കുട്ടികള്‍ക്കാവശ്യമായ പൂര്‍ണ പിന്തുണ രക്ഷിതാക്കളും നല്‍കണം. രക്ഷാകര്‍ത്താക്കള്‍ക്കും ഡിജിറ്റല്‍ ശാക്തീകരണം നടത്തും. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രവാസി പ്രമുഖരും യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം അബ്രഹാം, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. എം അനിരുദ്ധന്‍, ഒ വി മുസ്തഫ, യു എ നസീര്‍, സി വി റപ്പായി, ജെ കെ മേനോന്‍, , ഡോ. പി മുഹമ്മദലി, ഡോ. മോഹന്‍ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീന്‍, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്‌കരന്‍, നാസര്‍, കെ മുരളീധരന്‍, രാമചന്ദ്രന്‍ ഒറ്റപ്പാത്ത്, സുനീഷ് പാറക്കല്‍, മുഹമ്മദ് അമീന്‍ സംസാരിച്ചു.
Chief Minister discuss with meeting of expatriate dignitaries