മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; കേസെടുക്കാന്‍ തെളിവില്ലെന്ന് പോലിസ്

Update: 2024-12-07 10:00 GMT

എറണാകുളം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് പോലിസ്. പ്രേരണാ കുറ്റം ചുമത്താനുള്ള തെളിവ് കേസിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജെഎം കോടതിയില്‍ പോലിസ് റിപോര്‍ട്ട് നല്‍കിയത്. പരാതിക്കാരന്റെ ഹരജി, ടിവിയിലും മറ്റ് മാധ്യമങ്ങളിലും വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അങ്ങനെയൊരു സംഭവത്തിന് പരാതിക്കാരന്‍ സാക്ഷിയല്ലെന്നും പോലിസ് ചൂണ്ടിക്കാട്ടി. എറണാകുളം ഡിസിസി പ്രസിഡന്റ് ആണ് സംഭവത്തില്‍ ഹരജി നല്‍കിയത്.






Tags:    

Similar News