കൊറോണ കൂടുതല്‍ വ്യാപകമാകുന്നു. 15 പേര്‍ കൂടി മരണപ്പെട്ടു
മാരകമായ കൊറോണ വൈറസ് ബാധ കൂടുതല്‍ വ്യപകമാകുന്നു. ഇന്നലെ ഹുബയ് പ്രവിശ്യയില്‍ മാത്രം 15 പേര്‍ കൂടി മരണപ്പെട്ടതോടെ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 41 ആയി ഉയര്‍ന്നു.
ബെയ്ജിംഗ്: മാരകമായ കൊറോണ വൈറസ് ബാധ കൂടുതല്‍ വ്യപകമാകുന്നു. ഇന്നലെ ഹുബയ് പ്രവിശ്യയില്‍ മാത്രം 15 പേര്‍ കൂടി മരണപ്പെട്ടതോടെ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. ഹുബയ് പ്രദേശത്ത് മാത്രം 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ 2000 ല്‍ അധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നല്ലൊരു ശതമാനം പേരും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്നലെ മാത്രം 444 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയുടെ ന്യൂ ഇയര്‍ ആഘോഷം പലയിടത്തും മാറ്റി വെച്ചിരിക്കുകയാണ്. വൈറസ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ 3 പേര്‍ക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ വുഹാന്‍ പ്രദേശത്ത് ഇത്തരം രോഗികളെ ചികില്‍സിക്കാനായി 1000 ബെഡുള്ള ആശുപത്രിയുടെ നിര്‍മ്മാണം തകൃതിയായി നടന്ന് കൊണ്ടിരിക്കുകയാണ്. ഒരാഴ്ചക്കകം ഈ ആശുപത്രി പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ വുഹാന്‍ പ്രവിശ്യ പൂര്‍ണ്ണമായി ഒറ്റപ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗത്തേക്കുള്ള എല്ലാ വിമാനമടക്കമുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. നിരവധി കായലുകളുള്ള വുഹാനിലെ എല്ല ബാട്ടുകളും നങ്കൂരമിട്ടിരിക്കുകയാണ്. വൈറസ് ബാധയേറ്റ പ്രദേശത്ത് നിന്നും വന്ന ആളുകളെ മറ്റു നഗരങ്ങളില്‍ വീട്ടില്‍ 14 ദിവസം പുറത്തിറങ്ങാന്‍ കഴിയാത്ത രൂപത്തില്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വുഹാനില്‍ നിന്നും 250 കി.മി അകലെയുള്ള പ്രദേശമാണ് ഹുബയ്. വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകവും ലോകാല്‍ഭുതങ്ങളിലൊന്നുമായ ചൈനീസ് വന്‍ മതിലിലേക്കും പ്രവേശനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ചൈനയുടെ സമീപ പ്രദേശങ്ങളായ തെയ്‌വാന്‍, ഹോംങ്കോംഗ്, മകാഒ തുടങ്ങിയ പ്രദേശങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. തായ്‌ലന്റില്‍ നാല്, ജപ്പാനില്‍ രണ്ട് ദക്ഷിണ കൊറിയയില്‍ രണ്ട്, യുഎസില്‍ രണ്ട്, വിയറ്റ്‌നാമില്‍ രണ്ട്, സിംഗപ്പൂരില്‍ മൂന്ന് എന്ന കണക്കില്‍ രോഗികളെ കണ്ടെത്തിയിട്ടുണ്ട്.