പാകിസ്താനിലെ ഗ്വാഡറില്‍ ചൈന സുരക്ഷാ മതില്‍ നിര്‍മിക്കുന്നു; നാവികത്താവളത്തിനെന്ന് സൂചന
ഗ്വാഡര്‍: പാകിസ്താനിലെ ഗ്വാഡറില്‍ ചൈന സുരക്ഷാമതില്‍ നിര്‍മിക്കുന്നു. പാകിസ്താനിലെ ബലൂചിസ്താനില്‍ ഗ്വാഡര്‍ തുറമുഖത്തിനടുത്താണ് ചൈനയുടെ പുതിയ നിര്‍മിതി. ലോകത്തെ പ്രമുഖ പ്രതിരോധ പ്രസിദ്ധീകരണമായ ഫോര്‍ബ്‌സ് ആണ് നിര്‍ണായകമായ ഈ വിവരം പുറത്തുവിട്ടത്. ഇത്തരമൊരു നിര്‍മിതി നടക്കുന്നതിന്റെ സൂചന തങ്ങള്‍ക്ക് ലഭിച്ചതായി ഫോര്‍ബ്‌സ് പറയുന്നു. ഇത് ഏറെ കാലമായി പ്രതീക്ഷിക്കുന്ന ചൈനീസ് നാവികത്താവളത്തിന്റെ ഭാഗമാണെന്നാണ് മാഗസിന്റെ വിലയിരുത്തല്‍.
''ഈ നാവികത്താവളം ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ചൈനയുടെ സ്വീധീനം വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. നിലവില്‍ ചൈനയുടെ ആഫ്രിക്കന്‍ തീരത്തെ നാവികാസ്ഥാനമായ ദ്ജിബൗട്ടിയിലെ നാവികത്താവളത്തെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗ്വാഡര്‍ പ്രദേശത്ത് പുതിയ നിരവധി നിര്‍മിതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഒന്ന് നിര്‍മിക്കുന്നത് തുറമുഖ നിര്‍മിതികള്‍ നടത്തുന്ന ചൈനീസ് കമ്പനിയാണ്''- റിപോര്‍ട്ടില്‍ പറയുന്നു.
പാകിസ്താന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ കടല്‍തീരത്ത് സ്ഥിതിചെയ്യുന്ന ഗ്വാഡര്‍ ചൈനീസ് തുറമുഖ, റോഡ് വ്യൂഹത്തിലെ പ്രമുഖ കേന്ദ്രമായി മാറാന്‍ സാധ്യത കാണുന്നുണ്ട്.
ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് തെക്കേഷ്യ വഴി വളഞ്ഞുവരുന്നത് പുതിയ നാവികത്താവളം വരുന്നതോടെ ഇല്ലാതാവും. ഇത്തരമൊരു നാവികത്താവളത്തിനുള്ള ശ്രമങ്ങള്‍ 2018 ജനുവരി മുതല്‍ കേള്‍ക്കുന്നുണ്ടെന്നും പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് മാഗസിന്‍ പറയുന്നു. അതേസമയം ഇത്തരമൊരു നിര്‍മിതിയെകുറിച്ച് സര്‍ക്കാര്‍ സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
ചൈന കമ്യൂണിക്കേഷന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് സുരക്ഷാമതിലിന്റെ ചുമത ഏറ്റെടുത്തവയില്‍ മറ്റൊന്ന്. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിവില്‍ നിര്‍മിതികള്‍ നടത്തുന്ന പ്രധാന കമ്പനികളില്‍ ഒന്നാണ് ഇത്.
ഈ പ്രദേശത്ത് രൂപപ്പെട്ടുവരുന്ന നിര്‍മിതികളില്‍ മതിലുകള്‍, കെട്ടിടങ്ങള്‍, നിരീക്ഷണടവറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ നീല മേല്‍ക്കൂരയുള്ള ഒരു കെട്ടിടവും പണിതീര്‍ത്തിട്ടുണ്ട്. നിലവില്‍ എന്ത് ഉപയോഗമാണെങ്കിലും ഭാവിയിലെ നാവിക കേന്ദ്രത്തിന്റെ ഉപയോഗത്തിനാണ് നിര്‍മിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിര്‍ണായക ശക്തിയാവാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.