ചൈനീസ് ഭീതി: വിദേശ സര്‍വകലാശാലകളുമായുള്ള ധാരണാപത്രങ്ങളുടെ വിശദാംശങ്ങളാവശ്യപ്പെട്ട് യുജിസി

Update: 2020-09-04 06:55 GMT

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളുമായി ഇന്ത്യന്‍ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പിട്ടിട്ടുള്ള ധാരണാപത്രങ്ങളുടെ വിശദാംശങ്ങള്‍ തേടി യുജിസിയുടെ സര്‍ക്കുലര്‍. സെപ്റ്റംബര്‍ 15നകം ഇത്തരം ധാരണാപത്രങ്ങളുടെ വിവരങ്ങള്‍ വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് യുജിസി സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ചൈനീസ് സ്വാധീനം വര്‍ധിക്കുന്നുവെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

രാജ്യത്തെ നിരവധി സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രദേശിക കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ അവലോകനം നടത്തിയിരുന്നു. 

Tags:    

Similar News