ജാതിപീഡനം ആരോപിച്ച് സിപിഎമ്മിനെതിരേ പ്രക്ഷോഭം നടത്തിയ ചിത്രലേഖ അന്തരിച്ചു

പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

Update: 2024-10-05 05:05 GMT

കണ്ണൂര്‍: കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് അന്ത്യം. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു. സിപിഎം ആണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം 2004ലല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.. പിന്നീട് ജാതിപീഡനം ആരോപിച്ച് കണ്ണൂരില്‍ സിപിഎമ്മിനെതിരേ പ്രക്ഷോഭം നടത്തി ദേശീയ ശ്രദ്ധ നേടിയിരുന്നു.

ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും.പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ.

Tags:    

Similar News