സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ ജനുവരി 2വരെ ക്രിസ്മസ് അവധി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 2 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ ്പ്രവര്‍ത്തിക്കുന്നത്.