സിവിക് ചന്ദ്രനെതിരായ പീഡന പരാതി: മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നിന്ന് സച്ചിദാ നന്ദന്‍ ഒപ്പ് പിന്‍വലിച്ചിട്ടില്ലെന്ന് ശ്രീജാ നെയ്യാറ്റിന്‍കര
കോഴിക്കോട്: ലൈംഗിക പീഡനക്കേസിലെ കുറ്റാരോപിതന്‍ സിവിക് ചന്ദ്രനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നിന്ന് സച്ചിദാനന്ദന്‍ ഒപ്പ് പിന്‍വലിച്ചതായ പ്രചാരണം വാസ്തവവിരുദ്ധമെന്ന് ശ്രീജാ നെയ്യാറ്റിന്‍കര അറിയിച്ചു. ഫോണില്‍ സംസാരിച്ചാണ് സച്ചിദാനന്ദന്റെ ഒപ്പ് വാങ്ങിയത്. അദ്ദേഹം നിവേദനത്തിന്റെ ഭാഷയില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും നിവേദനത്തില്‍ ഒപ്പുവയ്ക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. \
അദ്ദേഹം നിവേദനത്തില്‍ നിന്ന് ഒപ്പ് പിന്‍വലിച്ചതായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വ്യാപകമായി പ്രചാരണം നടക്കുന്നതിനാല്‍ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. ഒപ്പ് പിന്‍വലിച്ചിട്ടില്ലെന്ന് സച്ചിദാനന്ദന്‍ അറിയിച്ചിട്ടുണ്ട്. അതിജീവിത നിയമപരമായി പോരാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ശ്രീജാ നെയ്യാറ്റിന്‍കര അഭ്യര്‍ഥിച്ചു.