കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അടിപിടി ഒത്തു തീര്‍പ്പാക്കിയതായി നേതാക്കള്‍
തുമ്പരശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും എന്നാല്‍ ഈ സംഭവവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നേതാക്കള്‍ക്ക് ബന്ധമില്ലെന്നും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിച്ചതായും കോണ്‍ഗ്രസ് മാള ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് പോള്‍സണ്‍ കൊടിയന്‍ അറിയിച്ചു.
മാള: കുഴൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അടിപിടി സംഭവം കേസിനായി കെട്ടിച്ചമച്ചതാണെന്നും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതായും ഇരു വിഭാഗങ്ങളും അറിയിച്ചു. തര്‍ക്കങ്ങള്‍ ഉണ്ടായെന്നും സംഘട്ടനം ഇല്ലായിരുന്നെന്നും അതിനാല്‍ മാള പോലിസില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായും ഇരു വിഭാഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തുമ്പരശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും എന്നാല്‍ ഈ സംഭവവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നേതാക്കള്‍ക്ക് ബന്ധമില്ലെന്നും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിച്ചതായും കോണ്‍ഗ്രസ് മാള ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് പോള്‍സണ്‍ കൊടിയന്‍ അറിയിച്ചു. പോള്‍സണ്‍ കൊടിയന്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ തങ്ങളും ആശുപത്രിയില്‍ ചികിത്സ തേടി പരാതിയുമായി മുന്നോട്ടുപോയെന്നും എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് കേസ് പിന്‍വലിച്ചതായി ഷാജു ഡേവിസ്, റോയ് കളപ്പറമ്പത്ത് എന്നിവര്‍ അറിയിച്ചു.