കൊട്ടാരക്കരയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സംഘര്‍ഷവും കത്തി വീശലും

Update: 2021-10-01 06:51 GMT

കൊട്ടാരക്കര: ചെമ്പന്‍പൊയ്കയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി. അടിപിടിക്കിടെ ഒരു പ്രവര്‍ത്തകര്‍ കത്തിയെടുത്ത് വീശി. അംഗത്വമില്ലാത്ത രണ്ട് പേര്‍ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ചു.


കൊട്ടാരക്കര ഏരിയ കമ്മറ്റിക്ക് കീഴിലെ ചെമ്പന്‍പൊയ്ക എന്ന സ്ഥലത്ത് ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഏറെക്കാലമായി ഇവിടെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് നേരത്തെ തന്നെ അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരില്‍ രണ്ട് പേര്‍ ഇന്നലെ സമ്മേളനത്തിനെത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

Tags:    

Similar News