മ്യാന്‍മറില്‍ വീണ്ടും സൈന്യവുമായി ഏറ്റുമുട്ടല്‍ ; മൂന്നു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു
റങ്കൂണ്‍: മ്യാന്‍മര്‍ പട്ടാളക്കാരും ഗ്രാമവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അട്ടിമറി മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. അതേസമയം 4 വയസ്സുള്ള കുട്ടി ഉള്‍പ്പടെ 12 പേരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുമുണ്ട്.
തെക്കന്‍ അയ്യര്‍വാഡി മേഖലയിലെ ക്യോണ്‍ പ്യാവില്‍ 100ഓളം സൈനികര്‍ പ്രാദേശിക പ്രതിരോധ സേനയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യാന്‍ വന്നതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ചെറുത്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും പറയുന്നുണ്ട്. സുരക്ഷാ സേനയിലെ നിരവധി അംഗങ്ങള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആങ് സാന്‍ സൂചിയുടെ സര്‍ക്കാരിനെ സൈന്യം പുറത്താക്കുകയിതിനു ശേഷം ജനങ്ങളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ മ്യാന്‍മറില്‍ തുടരുകയാണ്. ഇതുവരെ 800 ലധികം പേര്‍ കൊല്ലപ്പെട്ടു.