ഞങ്ങളുടെ പാദങ്ങളെയല്ല നിങ്ങളുടെ മനസ്സാണ് വൃത്തിയാക്കേണ്ടത്: മോദിയെ കടന്നാക്രമിച്ച് ബെസ്വാദ വില്‍സണ്‍

പ്രധാനമന്ത്രിയുടെ പ്രവൃത്തി അര്‍ത്ഥശൂന്യമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്.നിങ്ങളുടെ മനസ്സാണ് വൃത്തിയാക്കേണ്ടത് ഞങ്ങളുടെ പാദങ്ങളല്ല. പ്രധാനമന്ത്രിയെന്നത് നാണക്കേടിന്റെ അങ്ങേയറ്റമായിരിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Update: 2019-02-25 13:55 GMT

ന്യൂഡല്‍ഹി: അലഹാബാദില്‍ ശുചീകരണ തൊഴിലാളികളുടെ പാദങ്ങള്‍ വൃത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ടിനെതിരേ രാജ്യത്തെ തോട്ടിപ്പണിക്കാരുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്‍ (എസ്‌കെഎ) ദേശീയ കണ്‍വീനര്‍ ബെസ്വാദ വില്‍സണ്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രവൃത്തി അര്‍ത്ഥശൂന്യമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്.നിങ്ങളുടെ മനസ്സാണ് വൃത്തിയാക്കേണ്ടത് ഞങ്ങളുടെ പാദങ്ങളല്ല. പ്രധാനമന്ത്രിയെന്നത് നാണക്കേടിന്റെ അങ്ങേയറ്റമായിരിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

1.6ലക്ഷം വനിതകള്‍ ഇപ്പോഴും മലം വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അഞ്ചു വര്‍ഷത്തിനിടെ ഒരു വാക്കു പോലും ഇതിനെതിരേ പ്രധാനമന്ത്രി ഉരിയാടിയിട്ടില്ല.എന്തൊരു നാണക്കേടാണിത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ തോട്ടിവേലയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. 2018ല്‍ മാത്രം 105 പേരാണ് രാജ്യത്ത് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ഇപ്പോള്‍ പാദങ്ങള്‍ കഴുകുന്നു. പ്രധാനമന്ത്രി നീതി ആചാരമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Similar News